< Back
Kerala
തിരുവനന്തപുരം ചെമ്പഴന്തിയിൽ കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു
Kerala

തിരുവനന്തപുരം ചെമ്പഴന്തിയിൽ കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു

Web Desk
|
26 Oct 2021 4:17 PM IST

ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം

തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ഉദയഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക ആണ് മരിച്ചത്. കാർ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.

ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വാഹനമിടിച്ച് ശരീരത്തിൽ ഗുരുതര പരിക്കേറ്റിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.

Similar Posts