< Back
Kerala
കാറപകടം; വീട്ടമ്മയ്ക്ക് 92 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala

കാറപകടം; വീട്ടമ്മയ്ക്ക് 92 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

Web Desk
|
11 Nov 2024 5:43 PM IST

നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ പൂർണമായും കിടപ്പിലായിരുന്നു

തിരുവനന്തപുരം: വാഹനാപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫുട്പാത്തിൽക്കൂടി നടന്നുപോയ വീട്ടമ്മയെ കാറിടിച്ച് നട്ടെല്ലിന് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം. തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്.

2017ൽ തിരുവനന്തപുരം കാട്ടായിക്കോണത്തായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടായിക്കോണം സ്വദേശിനി ശോഭികയെ ഫൂട്പാത്തിൽ കയറിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വീട്ടമ്മ പൂർണമായി കിടപ്പിലാവുകയായിരുന്നു.

Similar Posts