< Back
Kerala

Kerala
സിനിമ ഷൂട്ടിങിനിടെ വാഹനാപകടം; പൊലീസ് കേസെടുത്തു
|27 July 2024 11:44 AM IST
ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെ
എറണാകുളം: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ എറണാകുളം എം.ജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്. അപകടത്തിൽ നടൻ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർക്ക് പരിക്കേറ്റു. പരിസരത്തുണ്ടായ ഒരു ബൈക്ക് യാത്രികനും പരിക്കുണ്ട്. ചെയ്സിങ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റ് വാഹനങ്ങൾ അടുത്തില്ലാതിരുന്നത് വൻ അപകടങ്ങൾ ഇല്ലാതിരിക്കാൻ കാരണമായി.