< Back
Kerala
താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു
Kerala

താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു

Web Desk
|
7 Dec 2021 2:51 PM IST

ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം

കോഴിക്കോട് താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം.താമരശ്ശേരി വി വി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി വി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം.

അതേസമയം, താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം മുസ്‌ലിം ലീഗ് , എസ്ഡിപിഐ പ്രവർത്തകർ ദേശിയ പാത ഉപരോധിക്കുന്നു. പാലത്തിന്റെ ശോചനീയാവസ്ഥ കാരണം അപകടം പതിവായിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം.

Similar Posts