< Back
Kerala
കൊല്ലത്ത് കാർ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു
Kerala

കൊല്ലത്ത് കാർ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

Web Desk
|
17 Jun 2024 3:15 PM IST

ഇന്നലെ വൈകിട്ടാണ് നിർമാണം നടക്കുന്ന ദേശീയ പാതയിൽ കാർ കത്തിയത്

കൊല്ലം: ചാത്തന്നൂരിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ കാർ കത്തിയത്.

ചാത്തന്നൂർ കുരിശുമ്മൂട് സ്പിന്നിംഗ് മില്ലിന് സമീപം വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. പാരിപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിൽ നിർത്തിയിട്ടു. നിമിഷനേരം കൊണ്ട് കാറിനുള്ളിൽ നിന്ന് തീ പടരുകയായിരുന്നു.

നാട്ടുകാർ ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പൂർണമായും കത്തി നശിച്ചു. പരവൂരിൽ നിന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്.

Related Tags :
Similar Posts