< Back
Kerala
കൊച്ചിയിൽ ഡിവൈഡറിലിടിച്ച് കാറിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Kerala

കൊച്ചിയിൽ ഡിവൈഡറിലിടിച്ച് കാറിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Web Desk
|
11 Nov 2022 7:16 AM IST

ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു

കൊച്ചി: ഇടപ്പള്ളിയിൽ ഡിവൈഡറിലിടിച്ച് കാറിന് തീപിടിച്ചു. ഇടപ്പള്ളിയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സ്വിഫ്റ്റ് കാറിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് കാറിലുള്ളവർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല.

നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. മുന്നിൽ നിന്ന് തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിലുള്ളവർ ഉടൻ തന്നെ പുറത്തിറങ്ങി. ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. ഡിവൈഡറിൽ ഇടിച്ചപ്പോഴുണ്ടായ ഉരസലിൽ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Related Tags :
Similar Posts