< Back
Kerala
ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു
Kerala

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

Web Desk
|
31 May 2025 9:38 AM IST

അപകടത്തിൽ ആർക്കും പരിക്കില്ല

കൊച്ചി: ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി കത്തിനശിച്ചു. ദേശീയപാതയിൽ ബൈപാസിൽ ഇന്ന് പുലർച്ചെ സിഗ്നൽ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

അതേസമയം എറണാകുളം പനമ്പിള്ളി നഗറിൽ കാർ കുഴിയിൽ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കാർ വീണത്. വലിയ അനാസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Similar Posts