< Back
Kerala

Kerala
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
|2 Nov 2025 3:58 PM IST
15 അടിയോളം താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 15 അടിയോളം താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്.
മഞ്ച സ്വദേശികളായ ആദിത്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. ഫയർ ഫോഴ്സും നാട്ടുക്കാരും ചേർന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു.