< Back
Kerala
Car overturned in Wayanad
Kerala

വയനാട് പുഴമുടിയിൽ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു: മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Web Desk
|
23 April 2023 9:34 PM IST

കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

കൽപ്പറ്റ: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

സമീപത്തുള്ള പോസ്റ്റിലിടിച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരിട്ടി സ്വദേശി അഡോൺ ആണ് മരിച്ചവരിൽ ഒരാൾ. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. പുഴമുടിക്ക് സമീപം റോഡിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം രണ്ടായി മുറിഞ്ഞു.

ഡ്രൈവർ ഉൾപ്പടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്.

updating

Related Tags :
Similar Posts