< Back
Kerala

Kerala
സിറോ മലബാർ സഭാ ഭൂമിയിടപാട്; കർദിനാൾ ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല
|12 April 2022 7:31 AM IST
തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം
കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ പ്രതിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ തൽക്കാലം ഹാജരാകേണ്ടതില്ലെന്നാണ് കർദിനാളിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹരജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഹരജി തീരുമാനമാകുംവരെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് കർദിനാളിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടും. മജിസ്ട്രേറ്റ് കോടതിയുടെ നിലപാട് അനുസരിച്ചാകും തുടർനടപടികൾ തീരുമാനിക്കുക.