< Back
Kerala
Shajan Scaria
Kerala

ഷാജൻ സ്‌കറിയക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കാസ

Web Desk
|
30 Aug 2025 10:56 PM IST

ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജനെ ഒരു സംഘം ആളുകൾ മർദിച്ചത്

കോഴിക്കോട്: യൂട്യൂബർ ഷാജൻ സ്‌കറിയയെ ആക്രമിച്ചതിൽ കാസ പ്രതിഷേധിച്ചു. ''വാക്കുകളെ വാക്കുകൾ കൊണ്ടും ആശയത്തെ ആശയം കൊണ്ടും നിലപാടിനെ നിലപാടുകൊണ്ടും നേരിടാനാകണം, അതിന് കഴിയാതെ വരുമ്പോഴാണ് ആയുധമെടുക്കുന്നത്. അത് നിങ്ങളുടെ പരാജയത്തെയാണ് തുറന്നു കാട്ടുന്നത്''- കാസ പ്രസ്താവനയിൽ പറഞ്ഞു.

ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജനെ ഒരു സംഘം ആളുകൾ മർദിച്ചത്. വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

Similar Posts