< Back
Kerala
kt jaleel and casa
Kerala

കെ.ടി ജലീലിന് അഭിനന്ദനവുമായി ‘കാസ’

Web Desk
|
11 Oct 2024 10:50 PM IST

‘സത്യങ്ങൾ വിളിച്ചുപറഞ്ഞ ജലീൽ സാഹിബിന് അഭിനന്ദനങ്ങൾ’

കോഴിക്കോട്: കെ.ടി ജലീൽ എംഎൽഎയെ അഭിനന്ദിച്ച് തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനമറിയിച്ചത്.

‘കെ.ടി ജലീലിന്റെ നിലപാട് മാറ്റം അത്യന്തതികമായ ലക്ഷ്യത്തിന് വേണ്ടിയുള്ള തഖിയകളിൽ ഒന്നു മാത്രമാണ്, അതുകൊണ്ടുതന്നെ അതിനെ വിശ്വസിക്കേണ്ടതില്ല. പക്ഷെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്തിന്റെ പേരിലാണെങ്കിലും കെ.ടി ജലീൽ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞതെല്ലാം സത്യങ്ങളാണ്. സത്യങ്ങൾ വിളിച്ചുപറഞ്ഞ ജലീൽ സാഹിബിന് അഭിനന്ദനങ്ങൾ’ -എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99 ശതമാനവും മുസ്‍ലിം പേരുള്ളവരാണെന്ന കെ.ടി ജലീലിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

Related Tags :
Similar Posts