< Back
Kerala
suraj venjaramood

 സുരാജ് വെഞ്ഞാറമൂട്

Kerala

വാഹനാപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

Web Desk
|
31 July 2023 12:16 AM IST

തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം.

കൊച്ചി: എറണാകുളം പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം.

ശനിയാഴ്ച്ച അര്‍ധ രാതിയിലാണ് സംഭവം നടന്നത്. തിരുവന്തപുരത്ത് നിന്നു വരുന്ന സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. സുരാജിന്റെ ഭാ​ഗത്ത് നിന്നു തെറ്റ് സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

Similar Posts