< Back
Kerala
B Unnikrishnan
Kerala

സാന്ദ്ര തോമസിൻ്റെ പരാതി; സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

Web Desk
|
24 Jan 2025 9:09 AM IST

എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിൻ്റെ പരാതിയിൽ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പൊതുമധ്യത്തിൽ ഭീഷണിപ്പെടുത്തി എന്നാണ് സാന്ദ്രയുടെ പരാതി. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിൽ ഇരുവർക്കും തന്നോട് വൈരാഗ്യമുണ്ടെന്നും പരാതിയിൽ പറയുന്നു. നിർമാതാവ് ആന്‍റോ ജോസഫാണ് രണ്ടാം പ്രതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.



Similar Posts