< Back
Kerala
ബിജെപി നേതാക്കൾക്കെതിരായ പണപ്പിരിവ് പരാതി; പമ്പ പൊലീസ് കേസെടുത്തു
Kerala

ബിജെപി നേതാക്കൾക്കെതിരായ പണപ്പിരിവ് പരാതി; പമ്പ പൊലീസ് കേസെടുത്തു

Web Desk
|
19 May 2024 9:36 AM IST

വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

പത്തനംതിട്ട: ബിജെപി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതിയില്‍ പമ്പ പൊലീസ് കേസ് എടുത്തു. വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്റെ പരാതി. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ ഇന്നലെ പമ്പ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടിരുന്നു.

Related Tags :
Similar Posts