< Back
Kerala

Kerala
തലശ്ശേരിയിൽ പതിനേഴുകാരന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസ്
|23 Nov 2022 9:42 PM IST
തലശ്ശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.വിജുമോനെതിരെയാണ് കേസെടുത്തത്.
കണ്ണൂർ: തലശ്ശേരിയിൽ പതിനേഴുകാരന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരേ പൊലീസ് കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.വിജുമോനെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.