< Back
Kerala

Kerala
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തമ്മിലടി: എട്ട് പേർക്കെതിരെ കേസ്
|13 Aug 2024 10:40 PM IST
ദൃശ്യം പകർത്താൻ ശ്രമിച്ചതിന് മീഡിയവൺ സംഘത്തെയും ഇവർ ആക്രമിച്ചിരുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തമ്മിലടിയിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ട്രഷറി ജീവനക്കാർക്കും കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. തമ്മിലടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതിന് മീഡിയവൺ സംഘത്തെയും ഇവർ ആക്രമിച്ചിരുന്നു.
രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസ്. ഇരു വിഭാഗവും നൽകിയ പരാതികളിലാണ് കേസെടുത്തത്.
സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. കാന്റീനിലെ ജഗ്ഗെടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.