< Back
Kerala
സുൽത്താൻ ബത്തേരിയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്
Kerala

സുൽത്താൻ ബത്തേരിയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്

Web Desk
|
11 Dec 2022 7:00 AM IST

മൂന്ന് ദിവസം മുമ്പാണ് കുട്ടി മർദനത്തിനിരയായതെന്ന് പൊലീസ്

വയനാട്: സുൽത്താൻ ബത്തേരിയിൽ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമർദനം. കഴുത്തിലും കാലിലും വയറിലും മർദനമേറ്റ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത പൊലീസ് പിതാവിനെതിരെ കേസെടുത്തു.

കർണാടക സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് കുട്ടിയുടെ കഴുത്തിലെ അടിയേറ്റ പാടുകൾ പൊതുപ്രവർത്തകനായ മുഹമ്മദ് അസ്ലമിന്റെ ശ്രദ്ധയിൽപ്പെട്ടത്. ദേഹം പരിശോധിച്ചതോടെ അടിയേറ്റത്തിന്റെയും പൊള്ളലേറ്റതിന്റെയും വേറെയും പാടുകൾ കണ്ട അസ്ലം, സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ പാടുകളുണ്ട്.

പിതാവ് കുട്ടിയെ തല്ലിയിട്ടുണ്ടെങ്കിലും പൊള്ളലേൽപിച്ചിട്ടില്ലെന്നും കറിവീണാണ് ശരീരത്തിൽ പൊള്ളലേറ്റതെന്നുമാണ് മാതാവിന്റെ വാദം. മൂന്ന് ദിവസം മുമ്പാണ് കുട്ടി മർദനത്തിനിരയായതെന്നും ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയായ പിതാവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Similar Posts