< Back
Kerala
Kerala
കെഎസ്‌യു പ്രവർത്തകനെയും സുഹൃത്തിനെയും മർദിച്ചു; എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
|21 Jan 2026 8:49 PM IST
മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
കോട്ടയം: കോട്ടയത്ത് കെഎസ്‌യു പ്രവർത്തകനെയും സുഹൃത്തിനെയും മർദിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. സ്കൂൾ ഓഫ് ലീഗൽ തോട്ട് വിദ്യാർഥി അമൽ പി, ഫുഹാദ് സാദ്ദിക്ക് എന്നിവരെയാണ് മർദിച്ചത്.
ബൈക്കിൽ പോയ വിദ്യാർഥികളെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആക്ഷിക്കും എസ്എഫ്ഐ പ്രവർത്തകരും സംഘം ചേർന്ന് മർദിച്ചെന്ന് എഫ്ഐആർ. ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്
ജില്ലാ സെക്രട്ടറി ആക്ഷിക്ക് , നേതാക്കളായ സൂരജ് , അനന്തകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേരാണ് പ്രതികൾ. പരിക്കേറ്റ വിദ്യാർഥികൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു