< Back
Kerala
G Krishnakumar
Kerala

തട്ടിക്കൊണ്ടു പോകൽ; ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ കേസ്

Web Desk
|
7 Jun 2025 12:43 PM IST

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവർന്നുവെന്നാണ് എഫ്ഐആര്‍

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെയും മകൾ ദിയ കൃഷ്ണക്കെതിരെയും കേസ്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. പരാതിക്കാർക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവർന്നുവെന്നാണ് എഫ്ഐആര്‍.

എന്നാൽ ദിയയുടെ സ്ഥാപനത്തിൽ നിന്ന് പരാതിക്കാര്‍ പണം തട്ടിയെടുത്തെന്നും 8 ലക്ഷം 82000 രൂപ തങ്ങൾക്ക് നൽകി ഒത്തുതീര്‍പ്പാക്കിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ''ഞങ്ങൾ പരാതി കൊടുത്തതിന്‍റെ പിറ്റേദിവസം ഈ മൂന്ന് കുട്ടികൾ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുന്നു. തട്ടിക്കൊണ്ടുപോകാൻ ഉൾപ്പെടെയുള്ളതാണ് കേസ്. ഞങ്ങളുടെ കൈയിൽ ഇതിനൊക്കെയും തെളിവുണ്ട്.ന്യായം ഞങ്ങൾക്ക് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവും എന്റെ കയ്യിൽ ഉണ്ട്'' കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. പണം പോയതിനേക്കാൾ വിഷയം വിശ്വാസ വഞ്ചനയാണ് സഹിക്കാൻ പറ്റാതായതെന്ന് ദിയ പറഞ്ഞു.


Similar Posts