< Back
Kerala

Kerala
തിരുവനന്തപുരത്തെ ജവഹർ ബാൽ മഞ്ച് സമരത്തിനെതിരെ കേസ്
|4 Aug 2023 10:44 PM IST
സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ്ശ ഒന്നാം പ്രതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജവഹർ ബാൽ മഞ്ച് നടത്തിയ സമരത്തിനെതിരെ പൊലീസ് കേസ്. ബാലാവകാശ കമ്മീഷൻ ഓഫീസിനു മുൻപിൽ നടത്തിയ ഉപവാസത്തിനെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ്ശ ഒന്നാം പ്രതിയാണ്. ദേശീയ ചെയർമാനും കോൺഗ്രസ് നേതാവുമായ ജി.വി ഹരിക്കെതിരെയും കേസുണ്ട്. സംഘം ചേരൽ, ഗതാഗത തടസ്സം എന്നു കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ്.