< Back
Kerala
ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതി; കൊച്ചി കോർപറേഷൻ കൗൺസിലർക്കെതിരെ കേസ്
Kerala

ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതി; കൊച്ചി കോർപറേഷൻ കൗൺസിലർക്കെതിരെ കേസ്

Web Desk
|
23 July 2024 11:48 PM IST

കാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടൽ ജീവനക്കാരിയെ സുനിത മര്‍ദിച്ചെന്നാണ് പരാതി.

കൊച്ചി: ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതിയിൽ കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർക്കെതിരെ കേസ്. വൈറ്റില കൗൺസിലർ സുനിത ഡിക്സണെതിരെ മരട് പൊലീസാണ് കേസെടുത്തത്. വൈറ്റിലയില്‍ കാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടൽ ജീവനക്കാരിയെ സുനിത ഡിക്സണ്‍ മര്‍ദിച്ചെന്നാണ് പരാതി.

വൈറ്റില ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് മുന്നിലാണ് യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടെ സുനിത തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ഹോട്ടല്‍ ജീവനക്കാരി മരട് പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സുനിതയ്ക്കെതിരെ വീഡിയോയും പ്രചരിച്ചു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ തന്നെയാണ് കൈയേറ്റം ചെയ്തതെന്നുമായിരുന്നു സുനിത ഡിക്സന്റെ പ്രതികരണം. ഹോട്ടൽ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താൻ അവിടെ എത്തിയത്. സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടൽ ജീവനക്കാർ തന്നെ വളയുകയും കൈയേറ്റം ചെയ്യുകയായിരുന്നെന്നും സുനിത ഡിക്സൺ കൂട്ടിച്ചേർത്തു.

Similar Posts