< Back
Kerala

Kerala
മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു; പി.സി ജോര്‍ജ്ജിനെതിരെ കേസ്
|22 March 2024 11:58 PM IST
ഐ.പി.സി 153 എ, 125 വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്
കണ്ണൂർ: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി പി.സി.ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐ.പി.സി 153 എ, 125 വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്.
സി.പി.എം മാഹി ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബി.ജെ.പി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് വിവാദ പ്രസംഗം നടത്തിയത്.