< Back
Kerala

Kerala
'മറുനാടനിലെ ദൃശ്യങ്ങൾ തെറ്റായി ഉപയോഗിച്ചു': ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവറിനെതിരെ കേസ്
|15 Oct 2024 8:03 PM IST
മതസ്പർധ, കലാപാഹ്വാനം എന്നിവ നടത്തിയതായി എഫ്ഐആര്‍
കോഴിക്കോട്: ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പല വീഡിയോകളുടെയും ഭാഗങ്ങൾ യോജിച്ചിച്ച് തെറ്റായി പ്രചരിപ്പിച്ചതായാണ് പരാതി. കോട്ടയം എരുമേലി പൊലീസാണ് കേസെടുത്തത്.
മതസ്പർധ, കലാപാഹ്വാനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെയും സ്ഥാപനത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.