< Back
Kerala
സി.ബി.ഐ നിർമാതാവിന്‍റെ പരാതി; തിരക്കഥാകൃത്ത് എസ്.എൻ സ്വാമിക്കെതിരേ കേസ്
Kerala

സി.ബി.ഐ നിർമാതാവിന്‍റെ പരാതി; തിരക്കഥാകൃത്ത് എസ്.എൻ സ്വാമിക്കെതിരേ കേസ്

Web Desk
|
15 Jan 2023 3:57 PM IST

സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് പണം കൈപറ്റി വഞ്ചിച്ചെന്നാണ് പരാതി

ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്. മൂന്നു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എൻ സ്വാമി ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസെടുത്തത്.

സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് പണം കൈപറ്റി വഞ്ചിച്ചെന്നാണ് പരാതി. തിരക്കഥാകൃത്ത് എസ് എൻ സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി ജയകൃഷ്ണൻ, ഭാര്യ ഉഷ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ കേസെടുത്തത്.

മമ്മുട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്.

Similar Posts