< Back
Kerala
municipal watchman,  police , accuesed
Kerala

വനിതാ എസ്ഐ മർദിച്ചെന്ന് എസ്ഐയുടെ ഭാര്യയുടെ പരാതി

Web Desk
|
19 Dec 2024 6:15 PM IST

കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശ ഐ.വിക്ക് എതിരെ വർക്കല എസ്ഐ അഭിഷേകിന്റെ ഭാര്യയാണ് പരാതി നൽകിയത്.

കൊല്ലം: വനിതാ എസ്ഐ മർദിച്ചതായി എസ്ഐയുടെ ഭാര്യയുടെ പരാതി. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശ ഐ.വിക്ക് എതിരെയാണ് പരാതി. പരാതിക്കാരിയുടെ ഭർത്താവും വർക്കല സ്റ്റേഷനിലെ എസ്ഐയുമായ അഭിഷേക് ആണ് ഒന്നാം പ്രതി. മർദനത്തിന് കൂട്ട് നിന്നതിനും സ്ത്രീധനം കൂടുതൽ ആവശ്യപെട്ടതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കൊല്ലം പരവൂർ സ്വദേശിനിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇരുവരും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌തതിനാണ് മർദിച്ചത് എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അഞ്ചുവർഷമായി ഭർത്താവും വനിതാ എസ്ഐയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞു. പരാതിയിൽ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Related Tags :
Similar Posts