< Back
Kerala
ശ്രീനാഥ്‌ ഭാസിക്കെതിരായ കേസ്; ഹോട്ടൽ ജീവനക്കാരെയും ചോദ്യംചെയ്യും
Kerala

ശ്രീനാഥ്‌ ഭാസിക്കെതിരായ കേസ്; ഹോട്ടൽ ജീവനക്കാരെയും ചോദ്യംചെയ്യും

Web Desk
|
27 Sept 2022 6:30 AM IST

അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് പൊലീസ് ചോദ്യം ചെയ്യുക

കൊച്ചി: സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്ന ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യും. അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് പോലീസ് ചോദ്യം ചെയ്യുക.

നേരത്തെ പരാതിയിൽ അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ്‌ ഭാസിയെ ചോദ്യം ചെയ്തിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി, സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടത്.

ചോദ്യം ചെയ്യലിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ ആരോപണങ്ങളെ നടൻ തള്ളിക്കളഞ്ഞു. അസഭ്യമായി താൻ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ്‌ ഭാസി പോലീസിന് നൽകിയ മറുപടി. അതേ സമയം ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടനും സിനിമയുടെ നിർമാതാവിനും, സിനിമയുടെ പിആർഒക്കും കത്ത് അയക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നത്.

Related Tags :
Similar Posts