< Back
Kerala
പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമം; ബിജെപി കൗൺസിലർ ജയലക്ഷ്മി  ഒന്നാം പ്രതി,  കേസെടുത്ത് പൊലീസ്
Kerala

പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമം; ബിജെപി കൗൺസിലർ ജയലക്ഷ്മി ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

Web Desk
|
25 Nov 2025 10:01 AM IST

50ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്

പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്. ബിജെപി കൗൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി.ജയലക്ഷ്മിക്കൊപ്പം സ്ഥാനാര്‍ഥി രമേശിന്‍റെ വീട്ടിലെത്തിയ ഗണേഷാണ് രണ്ടാം പ്രതി. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസെടുത്തത്. ആരോപണമുയർന്ന ബിജെപി സ്ഥാനാർഥി എം. സുനിലിനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ടവരെ അയോഗര്യാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കെസെടുത്തത്.50ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. രമേശിന്‍റയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കഴിഞ്ഞദിവസം രാത്രി ഒൻപതരക്ക് ശേഷമാണ് കെ.ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ രമേശിൻ്റെ വീട്ടിൽ എത്തിയത്. മുൻ കൗൺസിലർ സുനിലും സംഘവും പിന്നാലെ വന്നു . ബിജെപിയും കോൺഗ്രസുമാത്രമാണ് 50 -ാം വാർഡിൽ മത്സരിക്കുന്നതെന്നും നാമനിർദ്ദേശ പത്രിക പിൻവലിച്ചാൽ പണം നൽകാമെന്ന് രമേശിൻ്റെ ഭാര്യക്ക് ഉറപ്പ് നൽകി . ജയലക്ഷ്മി രമേശിൻ്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു.

എന്നാല്‍ രമേശിൻ്റെ വീട്ടിൽ വോട്ട് ചോദിക്കാൻ പോയതാണെന്നും സ്ഥാനാർഥിയാണെന്ന് അറിഞ്ഞപ്പോൾ ആശംസ അറിയിക്കുകയായിരുന്നുവെന്നാണ് ജയലക്ഷ്മി പിന്നീട് പറഞ്ഞത്. രമേശിൻ്റെ വീട്ടിൽ വോട്ട് ചോദിക്കാൻ പോയതാണെന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവന്‍റെ വിശദീകരണം. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച വെന്ന് ബോധ്യപ്പെട്ടാൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക.


Similar Posts