< Back
Kerala
കെ.കെ രമയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; രണ്ടുപേർക്കെതിരെ കേസ്
Kerala

കെ.കെ രമയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; രണ്ടുപേർക്കെതിരെ കേസ്

Web Desk
|
21 April 2024 7:59 AM IST

സത്യൻ എൻ.പി, ശശീന്ദ്രൻ വടകര എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസെടുത്തത്

കോഴിക്കോട്: തന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് കെ.കെ രമ നൽകിയ പരാതി.

സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വീഡിയോ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ വടകര സൈബർ പൊലീസാണ് കേസെടുത്തത്. സത്യൻ എൻ.പി, ശശീന്ദ്രൻ വടകര എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആർ.


Similar Posts