< Back
Kerala
അസഭ്യകമന്‍റിന്‍റെ പേരില്‍ യുവാവിന് മർദനം; യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ്
Kerala

അസഭ്യകമന്‍റിന്‍റെ പേരില്‍ യുവാവിന് മർദനം; യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ്

Web Desk
|
8 March 2026 2:40 PM IST

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

മലപ്പുറം: മഞ്ചേരി എംഎല്‍എക്കെതിരെ അസഭ്യകമന്റിട്ടെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചതിന് യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ്. യു.എ ലത്തീഫിന്റെ മകന്‍ അമീറിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കമന്റിട്ട മുള്ളമ്പാറ സ്വദേശി ലത്തീഫ് കത്തിവീശി കാട്ടിയെന്ന് കാട്ടി ഇയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 3നാണ് കേസിനാസ്പദമായ സംഭവം. വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ മുള്ളമ്പാറ സ്വദേശി ലത്തീഫ് അസഭ്യകമന്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മര്‍ദനം. അന്നേദിവസം രാത്രി മുള്ളമ്പാറയിലെ ലത്തീഫിന്റെ കടയിലെത്തിയാണ് അമീറും സംഘവും മര്‍ദിച്ചത്. ലത്തീഫിനെ ക്രൂരമായി മര്‍ദിക്കുന്നതും കട അടിച്ചുതകര്‍ക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എംഎല്‍എയുടെ മകന്‍ അമീറിനും കണ്ടാലറിയാവുന്ന ആറ് പേര്‍ക്കുമെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Similar Posts