< Back
Kerala
case against vandiperiyar girls father
Kerala

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനെതിരെ കേസ്

Web Desk
|
24 Jan 2024 10:55 PM IST

കേസിൽ പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് കേസ്.

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കേസിൽ പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം ആറിനാണ് പെൺകുട്ടിയുടെ അച്ഛനും പാൽരാജും തമ്മിൽ സംഘർഷമുണ്ടായത്.

തയ്യൽതൊഴിലാളിയായ പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനേയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഇയാൾ ജയിലിലായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ തന്നെ കയ്യേറ്റം ചെയ്‌തെന്ന പാൽരാജിന്റെ പരാതിയിൽ പീരുമേട് കോടതിയുടെ പ്രത്യേക അനുമതിയിലാണ് പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Similar Posts