< Back
Kerala
PK Kunhalikkutty- K Sudhakaranപി.കെ കുഞ്ഞാലിക്കുട്ടി- കെ.സുധാകരന്‍
Kerala

സുധാകരനെതിരെയുള്ള കേസും അറസ്റ്റും രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതെന്ന് കുഞ്ഞാലിക്കുട്ടി

Web Desk
|
24 Jun 2023 12:25 PM IST

ഷാജിക്കെതിരെയുള്ള വിജിലൻസ്, ഇ.ഡി കേസുകൾ കോടതി റദ്ദാക്കിയതിലൂടെ ഇടത് പക്ഷത്തിന്റെ പകപോക്കൽ രാഷ്ട്രീയം മലയാളിക്ക് മനസ്സിലായതാണ്

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള കേസും അറസ്റ്റും തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് പി.കെ കുഞ്ഞാലികുട്ടി. കെ.എം ഷാജിക്കെതിരെയുള്ള വിജിലൻസ്, ഇ.ഡി കേസുകൾ കോടതി റദ്ദാക്കിയതിലൂടെ ഇടത് പക്ഷത്തിന്റെ പകപോക്കൽ രാഷ്ട്രീയം മലയാളിക്ക് മനസ്സിലായതാണ്. ഇതിന്റെ മറ്റൊരുദാഹരണമാണ് കെ. സുധാകാരനെതിരെയുള്ള നടപടികളെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

ഇത്തരം കേസുകളെ നിയമപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞന്നെയുള്ളൂവെന്നും സതീശൻ പറഞ്ഞു.

'ഈ കേസില്‍ സുധാകരനെ മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും പിന്തുണ കൊടുക്കും. സുധാകരൻ ഒറ്റക്കല്ല. ജീവൻ കൊടുത്തും കേരളത്തിലെ കോൺഗ്രസുകാർ സുധാകരനെ സംരക്ഷിക്കും. ഇനി അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായാൽ പോലും ഞങ്ങളതിന് സമ്മതിക്കില്ല'- സതീശന്‍ പറഞ്ഞു.

Similar Posts