< Back
Kerala
കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത  ആൺകുട്ടിയെ പീഡിപ്പിച്ച ഏഴുപേര്‍ അറസ്റ്റില്‍,18 പേര്‍ക്കെതിരെ കേസ്; പ്രതികളില്‍ രാഷ്ട്രീയ നേതാവടക്കമുള്ള ഉന്നതര്‍
Kerala

കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഏഴുപേര്‍ അറസ്റ്റില്‍,18 പേര്‍ക്കെതിരെ കേസ്; പ്രതികളില്‍ രാഷ്ട്രീയ നേതാവടക്കമുള്ള ഉന്നതര്‍

Web Desk
|
16 Sept 2025 1:51 PM IST

കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്

കാസർകോട്: ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴുപേര്‍ അറസ്റ്റില്‍. 18 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ആർപിഎഫ്‌ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് എന്നിവരുൾപ്പടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16-കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 13 പേർ പേരും പ്രതിപ്പട്ടികയിലുണ്ട്.പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. രണ്ടുവർഷത്തോളമാണ് കുട്ടി പീഡനത്തിന് ഇരയായാണ്. കാസർകോട് ജില്ലയിലും പുറത്തുമായാണ് പ്രതികൾ ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 16-കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്‌തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈൽഡ് ലൈനിൽനിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Similar Posts