< Back
Kerala

Kerala
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു
|18 April 2024 10:54 AM IST
എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്
കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്നാണ് കേസ്.
എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ, മുസ്ലീം പളളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്‍റെ പ്രസംഗം.
താൻ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.
Watch Video