< Back
Kerala

Kerala
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്
|12 April 2025 9:21 PM IST
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ചിന്റെ പേരിലാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു. കണ്ടാൽ അറിയുന്ന ആളുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇവർക്കെതിരെ ബിജെപിയും പരാതി നൽകിയിരുന്നു. ഇന്നലെ നടന്ന യൂത്ത് കോമ്ഗ്രസ് മാർച്ചിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ചില പ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിലേക്കും ഓടിക്കയറി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.