< Back
Kerala

Kerala
മുക്കുപണ്ടം പണയം വെച്ച് മൂന്നരലക്ഷം തട്ടി; പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ കേസ്
|29 April 2022 3:10 PM IST
കഴിഞ്ഞ ദിവസം പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത് പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് മറ്റിടങ്ങളിലും അന്വേഷണം നടന്നത്
കൊടിയത്തൂർ: കേരള ഗ്രാമീൺ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ കേസ്. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറും കോൺഗ്രസ്സ് നേതാവുമായ ബാബു പൊലുകുന്നത്തിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത് പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് മറ്റിടങ്ങളിലും അന്വേഷണം നടന്നത്.
Case filed against panchayat vice president for defrauding Rs 3.5 lakh