< Back
Kerala
മന്ത്രി സജി ചെറിയാനെതിരെ ആരോപണം; യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസ്‌
Kerala

മന്ത്രി സജി ചെറിയാനെതിരെ ആരോപണം; യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസ്‌

Web Desk
|
2 Feb 2026 8:28 PM IST

മന്ത്രിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്

ആലപ്പുഴ: ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്തു. മന്ത്രിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നായിരുന്നു ബിനു ചുള്ളിയിലിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരിപാടിക്കിടെയാണ് ബിനു ചുള്ളിയില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സിപിഎം പുറത്താക്കിയിട്ടും ഷാനവാസിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചെന്നും അതിന് പിന്തുണ നല്‍കിയത് സജി ചെറിയാനാണെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു.

Similar Posts