< Back
Kerala
പിറവത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തിയ കേസ്; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
Kerala

പിറവത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തിയ കേസ്; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

Web Desk
|
28 July 2021 10:15 AM IST

പ്രതികൾ കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്

എറണാകുളം പിറവത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തിയ കേസിലെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും നീളുന്നു. പ്രതികൾ കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചില്ലെന്നും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെയാണ് പിറവം ഇലഞ്ഞിയിൽ തീവ്രവാദ വിരുദ്ധ സ്ക്വാർഡും പൊലീസും നടത്തിയ പരിശോധനയില്‍ വൻ കള്ളനോട്ട് മാഫിയ സംഘം പിടിയിലായത്. 7,57,000 രൂപയുടെ വ്യാജ നോട്ടുകള്‍ അന്വേഷന സംഘം പിടികൂടിയിരുന്നു. 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി പയസ്, തൃശൂർ സ്വദേശി ജിബി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോട്ട് എണ്ണുന്ന മെഷീൻ, പ്രിന്‍റര്‍, നോട്ട് പ്രിന്‍റ് ചെയ്യുന്നു പേപ്പർ അടക്കം പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ അന്തർസംസ്ഥാന ബന്ധവും കൂടുതൽ പ്രതികൾ കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Similar Posts