< Back
Kerala

Kerala
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
|27 Aug 2025 12:52 PM IST
നടിക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും. നടിക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. നടിക്കൊപ്പമുണ്ടായിരുന്ന രഞ്ജിത്ത്, അനീഷ്, സോനു എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാറിലുണ്ടായ സംഘർഷത്തിന് ശേഷം പരാതിക്കാരനും സുഹൃത്തുക്കളും മടങ്ങിയതോടെ പ്രതികൾ അവരുടെ കാർ പിന്തുടരുകയായിരുന്നു. കലൂരിൽ കാർ നിർത്തി പരാതിക്കാരനെ കാറിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയതായി പരാതിയിൽ പറയുന്നു. കാറിൽ വെച്ച് മുഖത്തും ശരീരത്തിലും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പിന്നീട്, ആലുവ-പറവൂർ കവലയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നു.