< Back
Kerala
പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ഫോട്ടോ പങ്കുവെച്ച കേസ്; എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
Kerala

പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ഫോട്ടോ പങ്കുവെച്ച കേസ്; എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ

Web Desk
|
27 Dec 2025 9:12 AM IST

താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യൻ

കോഴിക്കോട്: ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുമെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിർന്ന നേതാവുമായ എൻ സുബ്രമണ്യൻ പോസ്റ്റിട്ടത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂർ പൊലീസ് കേസെടുത്തത്.

Similar Posts