< Back
Kerala
ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍
Kerala

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

Web Desk
|
29 Sept 2021 10:03 AM IST

കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളാണ് പിടിയിലായത്

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളാണ് പിടിയിലായത്. കൊല്ലത്തുനിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് സെപ്തംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബൈക്കിലെത്തിയ സുബിനയെ തലക്ക് പിന്നില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ച അക്രമികള്‍ സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചു. കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പട്രോളിങ് വാഹനം വന്നത്. പൊലിസിനെ കണ്ട പ്രതികള്‍ തോട്ടപ്പള്ളി ഭാഗത്ത് രക്ഷപ്പെടുകയായിരുന്നു.



Similar Posts