< Back
Kerala
ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനെ മര്‍ദിച്ച കേസ്: സ്വകാര്യ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍
Kerala

ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനെ മര്‍ദിച്ച കേസ്: സ്വകാര്യ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

ijas
|
8 May 2022 3:31 PM IST

ടിക്കറ്റ് ചാര്‍ജ് നല്‍കിയതില്‍ ഒരു രൂപ കുറഞ്ഞതിനാണ് കല്ലമ്പലം സ്വദേശി ഷിറാസിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്

തിരുവനന്തപുരം: പേരൂര്‍ക്കടയിൽ യാത്രക്കാരനെ മര്‍ദിച്ച സ്വകാര്യ ബസ് ജീവനക്കാർ കസ്റ്റഡിയില്‍. കണ്ടക്ടര്‍ സുനിൽ, ക്ലീനര്‍ അനീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിക്കറ്റ് ചാര്‍ജ് നല്‍കിയതില്‍ ഒരു രൂപ കുറഞ്ഞതിനാണ് കല്ലമ്പലം സ്വദേശി ഷിറാസിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്.

രണ്ട് ദിവസം മുമ്പാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഷിറാസിനെ ബസ് ജീവനക്കാര്‍ മർദിച്ചത്. പരാതി കൊടുക്കാതിരുന്ന ഷിറാസ് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരാതി വാങ്ങി പൊലീസ് മൊഴി രേഖപ്പെടുത്തി. പിന്നാലെ സ്വകാര്യ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ തന്നെയാണ് മര്‍ദിച്ചതെന്ന് കാട്ടി കണ്ടക്ടറായ സുനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മര്‍ദനദൃശ്യം പുറത്തായതോടെയാണ് കഥ മാറിയത്.

Case of assaulting a passenger: Private bus employees in custody

Similar Posts