< Back
Kerala

Kerala
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിക്കെതിരായ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
|29 July 2025 4:02 PM IST
ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ധന തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്കെതിരായ നടപടിക്ക് സ്റ്റേ. പ്രതി ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ധന തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജറും നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ വൈസ് പ്രസിഡന്റും, അധ്യാപകനുമാണ് ഫര്‍സീന്‍ മജീദ്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം.