< Back
Kerala

Kerala
നടുറോഡിൽ സഹോദരിമാരെ മർദിച്ച കേസ്; പ്രതിക്ക് ഇടക്കാല ജാമ്യം
|30 April 2022 4:25 PM IST
മെയ് 19നുള്ളിൽ അറസ്റ്റ് ചെയ്താൽ 50000 രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടാനാണ് ഉത്തരവ്
കൊച്ചി: മലപ്പുറം തേഞ്ഞിപ്പലത്ത് നടുറോഡിൽ സഹോദരികളെ മർദിച്ച കേസിലെ പ്രതി സി.എച്ച് ഷബീറിന് ഇടക്കാല ജാമ്യം. മെയ് 19നുള്ളിൽ അറസ്റ്റ് ചെയ്താൽ 50000 രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടാനാണ് ഉത്തരവ്. മെയ് 19 ന് ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിന് കാർ വിലങ്ങനെയിട്ട് ഇരുചക്ര വാഹനം തടഞ്ഞാണ് ഇബ്രാഹിം ഷബീർ കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ ആക്രമിച്ചത്. അസ്ന, ഹംന എന്നീ സഹോദരികളാണ് പരാതിയുമായി രംഗത്തെത്തിയത്. മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിന്‍റെ മകനാണ് പ്രതി ഇബ്രാഹിം ഷബീര്‍.