< Back
Kerala

Kerala
മ്യൂസിയത്തിലെ മാനേജരെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കലിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
|15 Nov 2021 6:49 AM IST
സഹോദരനെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മോൻസൺ പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതി.
മ്യൂസിയത്തിലെ മാനേജരെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് മോൻസനെ കസ്റ്റഡിയിലെടുക്കുക. സഹോദരനെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മോൻസൺ പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു എന്നും മൊഴിയിലുണ്ട്.
മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.