< Back
Kerala

Kerala
സിജെഎമ്മിനെ അധിക്ഷേപിച്ച കേസ്; അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരായി
|15 Dec 2023 5:59 PM IST
വനിതാ സിജെഎമ്മിനെ അധിക്ഷേപിച്ചതിലും കോടതി നടപടികൾ തടസപ്പെടുത്തിയതിനുമാണ് അഭിഭാഷകർക്കെതിരെ കേസ്
കോട്ടയം: കോട്ടയത്ത് സിജെഎമ്മിനെ അധിക്ഷേപിച്ച കേസിൽ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതികളായ 29 അഭിഭാഷകരിൽ ഒരാൾ നേരിട്ടും ബാക്കിയുള്ളവർ അഭിഭാഷകർ മുഖേനയുമാണ് ഹാജരായത്. പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കോടതിയലക്ഷ്യ കേസിൽ ആദ്യം മറുപടി നൽകാൻ അഭിഭാഷകർക്ക് ഹൈക്കോടതി നിർദേശം നൽകി. ക്രിമിനൽ കോടതിയലക്ഷ്യ കേസ് ജനുവരി പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്നേ ദിവസം അഭിഭാഷകർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി പറഞ്ഞു. വനിതാ സിജെഎമ്മിനെ അധിക്ഷേപിച്ചതിലും കോടതി നടപടികൾ തടസപ്പെടുത്തിയതിനുമാണ് അഭിഭാഷകർക്കെതിരെ കേസ്.