< Back
Kerala
Case of KSU throwing shoes at CMs vehicle
Kerala

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കെഎസ്‌യു ഷൂ എറിഞ്ഞ കേസ്; മാധ്യമപ്രവർത്തകയെയും പ്രതി ചേർത്തു

Web Desk
|
22 Dec 2023 4:40 PM IST

24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വിനീത വി.ജിയെയാണ് ഗൂഢാലോചന കുറ്റംചുമത്തി എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേർത്തത്

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കെഎസ്യു പ്രവർത്തകർ ഷൂ എറിഞ്ഞ കേസിൽ മാധ്യമപ്രവർത്തകയെയും പ്രതിചേർത്തു. 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വിനീത വി.ജിയെയാണ് ഗൂഢാലോചന കുറ്റംചുമത്തി എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേർത്തത്. കേസിലെ അഞ്ചാം പ്രതിയാണ് വിനീത.

ഈ മാസം പത്താം തീയതി നവകേരള യാത്രയുടെ ഭാഗമായി പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ് യു പ്രവർത്തകർ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. സംഭവം നടക്കുന്ന സമയം വിനീത സ്ഥലത്തുണ്ടായിരുന്നു, ഷൂ എറിയുന്ന ദൃശ്യങ്ങൾ 24ലെ ക്യാമറാമാന് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തേ കേസിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസെടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ അടക്കമുള്ളവർക്കെതിരെയായിരുന്നു നടപടി.

Similar Posts