< Back
Kerala
കാറപകടത്തിൽ മോഡലുകൾ മരിച്ച കേസ്: ഹോട്ടലുടമ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
Kerala

കാറപകടത്തിൽ മോഡലുകൾ മരിച്ച കേസ്: ഹോട്ടലുടമ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

Web Desk
|
16 Nov 2021 11:47 AM IST

കൊച്ചിയിൽ കാറപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലുടമ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി .നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ തേവര പൊലീസ് ചോദ്യം ചെയ്യുകയാണ്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് റോയിയുടെ നിർദേശപ്രകാരം ഒളിപ്പിച്ചിരുന്നു.

കാറപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ് . ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമയുടെ നിർദേശപ്രകരം ഒളിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് വീണ്ടെടുക്കുന്നതിനാണ് ഉടമ റോയ് വയലറ്റിനോട് ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. അസൗകര്യം ഉണ്ടെന്ന് അറിയിച്ച ഹോട്ടൽ ഉടമ റോയിയോട് ഇന്ന് എ.സി.പി ഓഫീസിൽ ഹാജരാകാൻ ആയിരുന്നു നിർദേശം . ഇല്ലാത്തപക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളുമായി പോലീസ് മുമ്പോട്ട് പോകുമെന്നും അറിയിച്ചിരുന്നു.


Case of models killed in car accident: Hotel owner appears before probe team

Similar Posts