< Back
Kerala
രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ
Kerala

രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

Web Desk
|
25 Aug 2025 1:18 PM IST

മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസ് ആണ് പിടിയിലായത്

കോഴിക്കോട്: രാമനാട്ടുകരയിൽ ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസ് ആണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഫറോക്ക് പൊലീസ് ഇയാളെ പിടികൂടിയത്. ഫറോക്കിൽ ജോലി ചെയ്യുന്ന 17കാരിയെ തട്ടിക്കൊണ്ട് പോയി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.

ഓ​ഗസ്റ്റ് 19നായിരുന്നു സംഭവം. ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ പെണ്‍കുട്ടിയെ കടയില്‍ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീടിന് അരികില്‍ ഇറക്കി വിടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഫറോക്ക് പൊലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

ഒഡീഷയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റിലായത്. 2019ൽ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിൽ റിയാസ് പ്രതിയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

Similar Posts