< Back
Kerala
ആലുവയിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
Kerala

ആലുവയിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

Web Desk
|
24 May 2025 1:22 PM IST

രണ്ട് ദിവസത്തേക്കാണ് മൂവാറ്റുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്

കൊച്ചി: ആലുവയിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. .രണ്ട് ദിവസത്തേക്കാണ് മൂവാറ്റുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ രാത്രിയോടെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിക്ക് വേണ്ടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെയാണ് കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്‍റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ദിവസങ്ങൾക്ക് മുമ്പാണ് മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയിൽ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ കൊലപാതകം നടത്തിയെന്ന് അമ്മ സമ്മതിച്ചെങ്കിലും എന്തിന് കൊന്നു എന്നത് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പ്രതി വിട്ടുപറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Similar Posts